ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്ന അദ്ധ്യാപകനെ പെട്ടെന്ന് വാളുമായെത്തിയ ഭീകരർ വെട്ടി നുറുക്കുന്നത് കാണേണ്ടി വന്ന ആറാം ക്ലാസുകാരി. പുസ്തകങ്ങളിലും യൂണിഫോമിലും തെറിച്ചു വീണ ചോരത്തുള്ളികൾ. അന്ന് അലറിക്കരഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ കുഞ്ഞുമോൾക്ക് പിന്നീടൊരിക്കലും സമനില വീണ്ടെടുക്കാനായില്ല. പാനൂർ കൂരാറ ചേക്കുട്ടിന്റെവിടെ ഷെസിനയുടെ കൊലപാതകത്തിൽ നിന്ന് കൈകഴുകാൻ കണ്ണൂരിലെ മാർക്സിസ്റ്റ് നരാധമന്മാർക്കാകില്ല.
ചിതറിത്തെറിക്കുന്ന ചോരയും അക്രമികളുടെ ആക്രോശങ്ങളും പിടഞ്ഞു മരിക്കുമ്പോഴുള്ള മാഷിന്റെ നിലവിളിയും. അതിൽ നിന്ന് കരകയറാൻ ഇന്നും പലർക്കുമായിട്ടില്ല. മനസ്സ് പിടിച്ച് നിർത്താൻ കഴിയാതെ ഷെസിന നേരത്തെ പോയെന്നു മാത്രം. അന്ന് ക്ലാസിലുണ്ടായിരുന്നവരിൽ പകുതി പേരും മാനസികമായ ആഘാതത്തിൽ തന്നെയാണ് ജീവിക്കുന്നത്. പലരും നാടു വിട്ടു പോയി. ഇന്നും ആ മനസ്സ് മരവിപ്പിച്ച കാഴ്ച്ചയുടെ ഓർമ്മകളിലാണവർ.
ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും വ്യക്തമാക്കിയാണ് ഷെസിന ലോകം വിട്ടത്. വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ക്രൂരമായ കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന ഷെസിനയ്ക്ക് പിന്നീടൊരിക്കലും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകാൻ കഴിഞ്ഞില്ല. ഉത്സവപ്പറമ്പുകളിലോ കല്യാണവീടുകളിലോ പോകാൻ പറ്റില്ല. ആംബുലൻസിന്റെ ശബ്ദം കേൾക്കാൻ കഴിയില്ല. അപകടവാർത്തകൾ ആരെങ്കിലും വായിക്കുന്ന കേട്ടാൽ പോലും അസ്വസ്ഥയാകും. പ്രൈവറ്റായി പത്താം ക്ലാസ് പരീക്ഷ പാസായി. തുടർച്ചയായ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 2021 ലും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 23 വർഷങ്ങൾക്ക് ശേഷവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിൽ തന്നെ കഴിയുകയായിരുന്നു അവൾ.
വർഗശത്രുവിനെ എവിടെവെച്ചും ഉന്മൂലനം ചെയ്യുക എന്ന മാർക്സിസ്റ്റ് ആശയത്തിന്റെ ഇരയാണ് ഷെസിനയും അന്ന് കെ.ടി ജയകൃഷ്ണൻ മാഷിന്റെ ക്ലാസിലിരുന്ന പിഞ്ചു കുട്ടികളും. ഈ ഉന്മൂലന സിദ്ധാന്തം എവിടെയൊക്കെ കമ്യൂണിസമുണ്ടോ അവിടെയൊക്കെ നടപ്പിലാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ പേരിൽ വാചകമേള നടത്തി സർവ്വാധിപത്യം നടപ്പാക്കി അഭിപ്രായങ്ങളെ ഞെരിച്ചമർത്തുന്ന, കൊലപാതകങ്ങളിൽ അഭിമാനം കൊള്ളുന്ന ഒരു പ്രത്യേക തരം മാനവികത. കെ.ടി ജയകൃഷ്ണൻ മാഷ് വധക്കേസിലെ പ്രതി അച്ചാരമ്പറമ്പത്ത് പ്രദീപനെ അതേ സ്കൂളിലെ പിടിഎ പ്രസിഡന്റാക്കിയ സ്പെഷ്യൽ മനുഷ്യ സ്നേഹം. പശ്ചാത്തലത്തിൽ ഒരു പാട്ടു കൂടി ഒഴുകിവരും .. മനുഷ്യനാവണം ……
Discussion about this post