പാലിലും ബീഫിലുമുള്ള ഫുഡ് പ്രോട്ടീനുകൾ ചെറുകുടലിൽ ട്യൂമർ വളർച്ച തടയാൻ സഹായിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ആർഐകെഇഎൻ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റീവ് മെഡിക്കൽ സയൻസ് ഗവേഷകരാണ് ഇത്തരമൊരു പഠനത്തിന് പിന്നിൽ. മനുഷ്യരിലെ ചെറുകുടലിൽ ഉണ്ടാവാൻ സാധ്യതയുള്ള ഫാമിലിയൽ അഡിനോമാറ്റസ് പോളിപോസിസ് എന്ന അവസ്ഥയ്ക്ക് സമാനമായ രീതിയിൽ പരിവർത്തനപ്പെടുത്തിയ എലികളിലായിരുന്നു ഇവരുടെ പഠനം .
ഫുഡ് ആന്റിജൻ ഇല്ലാത്ത ഭക്ഷണങ്ങൾ നൽകിയ എലികളെക്കാൾ ഇവ അടങ്ങിയ ഭക്ഷണം കൊടുത്ത എലികളുടെ ചെറുകുടൽ ട്യൂമറുകളുടെ എണ്ണം കുറവുള്ളതായി കണ്ടെത്തി. ബീഫിൽ കാണപ്പെടുന്ന ആൽബുമിൻ എന്ന പ്രോട്ടീൻ ആന്റിജൻ ഫ്രീ ഡയറ്റിൽ ചേർത്തപ്പോഴും ചെറുകുടലിലെ ട്യൂമറുകളുടെ വളർച്ച കുറയുന്നതായി കണ്ടെത്തി ഭക്ഷണത്തിന്റെ പോഷകമൂല്യമല്ല, അതിൽ അടങ്ങിയിരിക്കുന്ന ആന്റിജനുകളുടെ സാന്നിധ്യമാണ് കാൻസർ സാധ്യത കുറയ്ക്കുന്നതെന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ആൻ്റിജൻ ഫ്രീ ഡയറ്റ് കഴിക്കുന്ന എലികളെ അപേക്ഷിച്ച് ഫുഡ് ആൻ്റിജനുകൾ കഴിക്കുന്ന എലികളിൽ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ടി-സെല്ലുകളുടെ പ്രവർത്തനം ശക്തമായി.
Discussion about this post