പലര്‍ക്കും ഏറെ പ്രീയപ്പെട്ട ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ ദിവസേന ന്യൂഡില്‍സ് കഴിച്ചാല്‍ എന്തു സംഭവിക്കും? അധികമായി നൂഡില്‍സ് കഴിക്കുന്നതിലൂടെ വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
നൂഡില്‍സുകളില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്, പ്രത്യേകിച്ച് ഇന്‍സ്റ്റന്റ് നൂഡില്‍സുകളില്‍. അതായത് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന ഉപ്പിന്റെ അളവിനേക്കാള്‍ കൂടുതലായിരിക്കും ഇതെന്ന് സാരം
ദഹന പ്രശ്‌നങ്ങള്‍
ശരിയായ രീതിയില്‍ ദഹനം നടക്കണമെങ്കില്‍ ശരീരത്തില്‍ കൃത്യമായ അളവില്‍ നാരുകള്‍ എത്തേണ്ടതുണ്ട്. നൂഡില്‍സില്‍ നാരുകള്‍ അല്ല, അതുകൊണ്ട് തന്നെ ഇത് അധികമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും
മാനസികാരോഗ്യത്തേയും ബാധിക്കും
നൂഡില്‍സ് സ്ഥിരമായി കഴിക്കുന്നത് മാനസികാരോഗ്യത്തിലും സ്വാധീനം ചെലുത്തുമത്രേ. പോഷകങ്ങളുടെ അഭാവവും കാര്‍ബോഹൈഡ്രേറ്റുകള്‍ അമിതമായതുമെല്ലാമാണ് ഇതിന് കാരണം. ഇടയ്ക്കിടെ നൂഡില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസന്തുലിതമാകാനും കാരണമാകും.
ശരീരഭാരം കൂട്ടും
നൂഡില്‍സില്‍ കലോറി കൂടുതലാണ്. അമിതമായി ഇവ കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. മാത്രമല്ല പോഷകങ്ങള്‍ ഇല്ലെന്നതും ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും.
Discussion about this post