തൃശൂർ: എറവിൽ വാഹനപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ ജിത്തുവാണ് മരിച്ചത്. ജിത്തു ഓടിച്ചിരുന്ന ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ഓട്ടോയിൽ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ കുട്ടിയെ ആശുപത്രിയിൽ കാണിക്കാൻ എത്തിയതായിരുന്നു ജിത്തുവും കുടുംബവും. ഇത് കഴിഞ്ഞ് മടങ്ങി പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
ജിത്തുവിന്റെ ഓട്ടോയും ആംബുലൻസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ നീതു, മകൻ അദ്രിനാഥ്, പിതാവ് കണ്ണൻ എന്നിവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇവർക്ക് സാരമായ പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും രോഗിക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
Discussion about this post