ഛണ്ഡീഗഡ്: അധികം വൈകാതെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ്. ഹരിയാന ക്യാബിനറ്റ് മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കമൽ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ നമ്മൾ ശക്തരാണെന്നും അദ്ദേഹം പറഞ്ഞു. റോഹ്തക്കിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ന് മുൻപ് നാം കരുത്തരായിരുന്നില്ല. എന്നാൽ ഇന്ന് ശക്തരായിരിക്കുന്നു. പാകിസ്താൻ നമ്മുടെ സ്ഥലം തട്ടിയെടുത്തു. ഇന്ത്യയുമായി കൂടിച്ചേരണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങളും ആഗ്രഹിക്കുന്നു. അടുത്ത് രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇത് സാദ്ധ്യമാകും. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കീഴിലേ ഇത് സാദ്ധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ചില ആളുകൾ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവും അന്വേഷിച്ച് നടക്കുകയാണ്. നമ്മുടെ സൈനികരെ അവിശ്വസിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇന്ത്യയെ വിശ്വ ഗുരുവാക്കാൻ ബിജെപിയ്ക്ക് മാത്രമേ സാധിക്കൂ. ഇന്ത്യയെ ഒന്നിപ്പിക്കണമെന്ന് ഘോരം ഘോരം പ്രസംഗിക്കുന്ന ചിലർ തന്നെയാണ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. അതിനാൽ ആർക്കെങ്കിലും രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ അത് ബിജെപിയ്ക്ക് മാത്രമാണെന്നും കമൽ ഗുപ്ത കൂട്ടിച്ചേർത്തു.
Discussion about this post