നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ വിവിധയിടങ്ങളിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയായിരുന്നു.
67 കോടി രൂപ വിലമതിക്കുന്ന 8 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീൻവാലി അക്കാദമി അടക്കം കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. തിരുവനന്തപുരത്തെ എസ്ഡിപിഐ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. പന്തളം എജ്യുക്കേഷൻ കൾച്ചർ ട്രസ്റ്റ്, വയനാട് ഇസ്ലാമിക് സെന്റർ ട്രസ്റ്റ്,ആലുവയിലെ പെരിയാർവാലി ട്രസ്റ്റ്,പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ്, എന്നീ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 2022 സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് നിരോധനം.രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് നേതൃത്വം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.









Discussion about this post