സിഡ്‌നി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്. നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന നേതാവാണ് അദ്ദേഹമെന്നും സാറ പറയുന്നു.
ത്രിരാഷ്ട്രപര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെത്തിയ നരേന്ദ്രമോദിയോടൊപ്പം വിരുന്നിൽ പങ്കെടുക്കാൻ സാറാ ടോഡയ്ക്കും അവസരം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സാറയുടെ ഈ പരാമർശം.
അത്രയേറെ അവിശ്വസനീയമായ ഒരു മനുഷ്യനാണ് പ്രധാനമന്ത്രി മോദി. അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പ്രവർത്തനം അവിശ്വസനീയമാണ്. ജനങ്ങളുടെ ശബ്ദം അദ്ദേഹം കേൾക്കുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് സംസാരിച്ചതിൽ നിന്ന് മോദി എത്രമാത്രം വ്യക്തിത്വമുള്ളയാളാണെന്ന് ഞാൻ മനസ്സിലാക്കി.’- സാറാ ടോഡ് പറഞ്ഞു.













Discussion about this post