എറണാകുളം: ജസ്‌ന കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന മൊഴി സിബിഐയ്ക്ക്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോക്‌സോ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയാണ് പോലീസിനോട് വെളിപ്പെടുത്തൽ നടത്തിയത്. മോഷണ കേസിൽ പ്രതിയായി പൂജപ്പുരയിലെത്തിയ ആൾ ജസ്‌നയെ അറിയാമെന്ന് പറഞ്ഞിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇയാൾ പുറത്തിറങ്ങിയ ശേഷമായിരുന്നു വെളിപ്പെടുത്തൽ നടത്തിയത് എന്നും തടവുകാരൻ മൊഴി നൽകി. ജസ്‌നയെ അറിയാമെന്ന് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നേരത്തെയും ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ അതൊന്നും വസ്തുതാപരമല്ല. കേസ് ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം സിബിഐയ്ക്കു വിടുകയായിരുന്നു.
Discussion about this post