ഉരുളക്കിഴങ്ങിന്റെ തൊലി കളയാനുള്ള സൂത്രപണിയുമായെത്തിയൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വാഷിങ്ങ്മിഷ്യനിലിട്ട് ഉരുളകിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കുന്ന വീഡിയോയാണ് ഒരു യുവതി പങ്കുവയ്ക്കുന്നത് .
ഈ വിചിത്രമായ വീഡിയോ ഇതിനകം 45 മില്യണ്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടു കഴിഞ്ഞിരിക്കുകയാണ്. അലന ലോവന്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇവര്‍ ഒരു കിറ്റ് നിറയെ ഉരുളക്കിഴങ്ങുകളാണ് വാഷിങ് മെഷീനിലേക്ക് ഇടുന്നത്. ഇതിനൊപ്പം മെഷീനിലേക്ക് സ്‌പോഞ്ച് സ്‌ക്രബ്ബറുകളും ഇടുന്നുണ്ട്. പിന്നാലെ മെഷീന്‍ റിന്‍സ് സൈക്കിളില്‍ ഇടുന്നു. മെഷീനില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ശരിക്കും വൃത്തിയായി കിട്ടുന്നു.
വൈറല്‍ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. വെള്ളം പാഴാക്കി വട്ടു കാണിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. സോപ്പ് ഉപയോഗിച്ച് ഉരുളക്കിഴങ്ങ് കഴുകുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം. വേഗം പോയി സൈക്യാട്രിസ്റ്റിനെ കാണണമെന്ന് പോസ്റ്റ് ചെയ്ത ആളെ ഉപദേശിക്കുന്നുമുണ്ട് പലരും.
View this post on Instagram













Discussion about this post