കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറയിലെ പരത്തനാൽ ബെന്നിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
രാത്രി പന്നിയെ വെടിവയ്ക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നി. ഇതിനിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യാവൂർ പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അരുവി എന്നാണ് ബെന്നിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന്റെ പേര്.
Discussion about this post