മുംബൈ: അച്ഛൻ ആകാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ പരിപാടിയിലായിരുന്നു നടൻ മനസ് തുറന്നത്..കുട്ടികളെ തനിക്ക് വളരെ ഇഷ്ടമാണെന്ന് നടൻ വ്യക്തമാക്കി.കരൺ ജോഹർ രണ്ട് കുട്ടികളുടെ അച്ഛനാകാൻ ഒരുങ്ങുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടി വേണമെന്ന് ഒരിക്കൽ ചിന്തിച്ചിരുന്നു എന്നും എന്നാൽ ഇന്ത്യയിലെ നിയമങ്ങൾ കാരണം അതിന് സാധിച്ചില്ലെന്ന് നടൻ വെളിപ്പെടുത്തി. ‘എന്ത് പറയാൻ, അതായിരുന്നു പ്ലാൻ. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല.ഇനി എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കണം’ എന്നായിരുന്നു നടന്റെ പരാമർശം.
‘കുട്ടികൾ എന്റെയൊപ്പം വരുമ്പോൾ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാർത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കുമെന്ന് ‘അദ്ദേഹം പറഞ്ഞു.
Discussion about this post