കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിതീഷ് പ്രമാണിക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മന്ത്രിയുടെ കാറിന്റെ ചില്ല് തകർന്നു.
ഉച്ചയോടെയായിരുന്നു സംഭവം. കൂച്ച് ബിഹാറിൽ നിന്നുള്ള എംപിയാണ് നിതീഷ് പ്രമാണിക്. മണ്ഡലത്തിലെ ജനങ്ങളോട് സംവദിച്ച ശേഷം പ്രദേശത്തെ ബിജെപി ഓഫീസിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ സംഘം ചേർന്ന് എത്തിയ തൃണമൂൽ പ്രവർത്തകർ അദ്ദേഹത്തെ തടയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
നിതീഷ് പ്രമാണിക് സുരക്ഷിതനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post