ലേയ്‌സ് പാക്കറ്റുകളില്‍ ചിപ്‌സല്ല വായുവാണ് നിറച്ചിരിക്കുന്നതെന്ന പരാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ലേയ്‌സ് പാക്കറ്റുകള്‍ എപ്പോഴും വീര്‍ത്താണ് ഇരിക്കുക. അതിനാല്‍ പാക്കറ്റുകളുടെ വലുപ്പം അതിനുള്ളില്‍ ധാരാളം ചിപ്‌സ് ഉള്ളതായി തോന്നിക്കും.
എന്നാല്‍ പലപ്പോഴും പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാല്‍ കൈക്കുള്ളില്‍ നിറയുന്ന ചിപ്‌സ് പോലും കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമാന അനുഭവം ചിത്രം സഹിതം പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് വിഷയത്തില്‍ തങ്ങളുടെ രോഷവും പ്രകടിപ്പിച്ചത്.
‘ഗോവയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ആദ്യത്തെ പാക്കറ്റ് തുറന്നപ്പോള്‍ ഈ സര്‍പ്രൈസ് ലഭിച്ചു.’ എന്ന കുറിപ്പോടെ യുവാവ് തന്റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ നാല് കഷ്ണം ലേയ്‌സിന്റെ ചിത്രം പങ്കുവച്ചു.
ചിത്രവും കുറിപ്പും വളരെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ലേയ്‌സിന് നേരെയുള്ള പരിഹാസ കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ എന്നാല്‍ നിരവധി പേര്‍ ലേയ്‌സ് പാക്കറ്റുകളില്‍ വായുമാത്രമാണ് ഉണ്ടാവുകയെന്നും ഇത്തരം അനീതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യണമെന്നും ഉപയോക്താവിനെ ഉപദേശിച്ചു.
Discussion about this post