യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച മുട്ടകള്‍ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി. മുട്ടയിലെ സാല്‍മൊണല്ല കാരണം 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘തിരിച്ചുവിളിച്ച മുട്ടകളൊന്നും കഴിക്കരുത്” എന്ന് ഏജന്‍സി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചുവിളിച്ച മുട്ടകള്‍ ചില സ്റ്റോറുകളും റസ്റ്റോറന്റുകളും വാങ്ങിയതായും രേഖപ്പെടുത്തി. സാല്‍മൊണല്ല ബാധിച്ച ആളുകള്‍ക്ക് പലപ്പോഴും പനി, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്. സാല്‍മൊണെല്ല ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആളുകള്‍; ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുമായി ബന്ധപ്പെടാന്‍ സിഡിസി ശുപാര്‍ശ ചെയ്തു.
മരണത്തിന് തന്നെ കാരണമാകുന്ന ഭക്ഷ്യവസ്തുക്കള്‍ അടുത്തിടെ അമേരിക്ക മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു.. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്്രേഷന്റെ സ്റ്റാന്ഡേര്‍ഡിലെത്താത്ത ഭക്ഷ്യവസ്തുക്കളാണ് മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്തത്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലാണ് അവര്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങുക.
സാധാരണയായി ഉല്‍പാദകര്‍ തങ്ങളുടെ ഇന്ന ഉല്‍പന്നം വിപണിയില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെടുമ്പോഴോ അല്ലെങ്കില്‍ അതിലെ മായം കണ്ടെത്തുമ്പോഴോ ആണ് ഉല്‍പ്പന്നം പിന്‍വലിക്കുക. എന്നാല്‍ ഇപ്പോള്‍ നേരിട്ടാണ് ഈ 10 ഭക്ഷ്യവസ്തുക്കള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
ചീസും ഗ്രൗണ്ട് ബീഫുമാണ് 2017 2022 കാലഘട്ടത്തില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സാല്‍മൊണെല്ല ലിസ്റ്റീരിയ ബാധകള്‍ വരുത്തിയത്. രോഗബാധയുണ്ടായത് ഇവയുടെ ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം ഇ കോളി അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 12,744,438 പൗണ്ട് ഗ്രൗണ്ട് ബീഫാണ് അമേരിക്ക വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
Discussion about this post