കൊച്ചി കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം- തൊടുപുഴ ബസിൽ വാഴക്കുളത്ത് വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹ്‌സിൽ ആണ് പിടിയിലായത്.
യുവതി പരാതിപ്പെട്ടതോടെ ബസ് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം കണ്ണൂരിൽ സ്വകാര്യബസിൽ യുവതിയ്ക്ക് നേരെ മദ്ധ്യവയ്‌സകൻ നഗ്നതാ പ്രദർശനം നടത്തിയിരുന്നു. തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടു. ഈ സമയം ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. തുടർന്ന് മാസ്‌ക് ധരിച്ച ഒരു മദ്ധ്യവയസ്‌കൻ ബസിൽ കയറി യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി ശ്രദ്ധ ആകർഷിച്ച ശേഷം നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു.
നേരത്തെ കൊച്ചിയിലും സമാനമായ സംഭവമുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശിയായ സവാദ് എന്ന് യുവാവിന്റെ വീഡിയോ പകർത്തിയ യുവനടി ബസിനുള്ളിൽ നിന്ന് തന്നെ പ്രതികരിക്കുകയായിരുന്നു. തുടർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും പിന്നാലെയോടി പിടികൂടുകയായിരുന്നു.
Discussion about this post