പത്തനംതിട്ട: പൂഴിക്കാട്ട് സ്ത്രീയെ ഒപ്പം താമസിച്ചിരുന്നയാൾ കൊലപ്പെടുത്തി. മളക്കുഴ സ്വദേശി സജിതയാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതി ഷൈജുവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ഷൈജുവും സജിതയും തമ്മിൽ വഴക്കിടുക പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെയും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. ഇതിനിടെയായിരിക്കാം സജിതയെ ഷൈജു കൊലപ്പെടുത്തിയത് എന്നാണ് നിഗമനം.
ബഹളം കേട്ട് ഓടിയെത്തിയവരാണ് സജിതയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും സജിത മരിച്ചിരുന്നു. ഇതിനിടെ ഷൈജു സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
പട്ടിക കഷ്ണം കൊണ്ടാണ് ഷൈജു സജിതയെ അടിച്ചത്. സജിതയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അടുത്തിടെയാണ് ഇവർ ഒരുമിച്ച് താമസം ആരംഭിച്ചത്. ഇവർ നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു.
Discussion about this post