തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ ഗുണ്ട മാഫിയ ബന്ധം തടയുന്നതിന് ശക്തമായ നടപിടയെടുക്കും. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. 14 ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. രണ്ട് ഡിവൈഎസ്പിമാർ മൂന്ന് എസ്ഐമാർ എന്നിവരടക്കമാണ് സസ്പെൻഷനിലായത്. ഗുണ്ട മാഫിയ ബന്ധത്തിൻറെയും അനധികൃത സ്വത്ത് സമ്പാദനത്തിൻറെയും പേരിൽ 23 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുണ്ട മാഫിയ ബന്ധത്തിൻറെ പേരിൽ വിവാദമുയർന്നതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസിൽ ശിക്ഷ നടപടികൾ തുടരുകയാണ്. തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുകയും മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Discussion about this post