ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘കായംകുളം കൊച്ചുണ്ണി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയ്യതി നിവിന്‍ പോളി പുറത്ത് വിട്ടിരിക്കുകയാണ്. റോഷന് ആന്‍ഡ്രൂസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 11നാണ് റിലീസ് ചെയ്യുക. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിവിന്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത്. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി വരുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനം നടക്കുകയുണ്ടായി. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ് എന്നാണ് പ്രതികരണം. ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയാ ആന്ദാണ്.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
https://www.facebook.com/NivinPauly/photos/a.565188150217465/1801633686572899/?type=3&theater
Discussion about this post