അരവിന്ദ് കെജ്രിവാളിനു കീഴിലുള്ള എഎപി സര്ക്കാര്ഡ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിശേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജനങ്ങള്‍ക്ക് എഎപി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് സമരക്കാര്‍ ആരോപിച്ചു. ഇതോടെ എഎപി ഉയര്‍ത്തിപ്പിടിച്ച ധാര്‍മ്മികതയും ആശങ്ങളും ഇല്ലാതായി. വൈദ്യുതി ചാര്‍ജ് ഒരു രൂപ പോലും വര്‍ധിപ്പിക്കില്ലെന്നാണ് കെജ്രിവാള് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് വൈദ്യുതി ചാര്‍ജ്ജ് ആറു ശതമാനം ഉയര്‍ത്തിയിരിക്കുന്നു. അതേസമയം ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങാതെ ലഭിക്കുന്നില്ല. വൈദ്യുതി വിതരണ കമ്പനികളില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള സര്‍ക്കാര്‍ ഇതിന് ഉത്തരവാദികളാണെന്ന് സതീഷ് ഉപാധ്യായ പറഞ്ഞു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Discussion about this post