ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ രണ്ടാം മിന്നലാക്രമണത്തിനെതിരെ പാക്കിസ്ഥാനില്‍ നിന്നും ഉയര്‍ന്ന് വരുന്ന ഇന്റര്‍നെറ്റ് ട്രോളുകള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന് വംശജനായ സംഗീതജ്ഞന് അദനന്‍ സാമി രംഗത്ത്. പാക്കിസ്ഥാന് തങ്ങളുടെ ശത്രുവെന്ന് വിശേഷിപ്പിക്കുന്ന ഭീകരര്ക്കെതിരാണ് ഇന്ത്യയുടെ ആക്രമണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഇത് പാക്കിസ്ഥാന്റെ അഹങ്കാരത്തെ അളക്കുന്നതിന് വേണ്ടിയുള്ള ആക്രമണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒട്ടകപ്പക്ഷി മണ്ണില്‍ തല പൂഴ്ത്തുന്ന പോലുള്ള പാക്കിസ്ഥാന്റെ മനോഭാവം പരിഹാസപരമാണെന്നും അദനന്‍ സാമി പറഞ്ഞു. “നിങ്ങള്‍ ഇന്ത്യയ്ക്ക് നേരെ ഉയര്‍ത്തുന്ന അധിക്ഷേപങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ മനോഭാവത്തെ വെളിപ്പെടുത്തുന്നു. നിങ്ങളും ഒരു ബക്കറ്റ് മലവും തമ്മിലുള്ള വ്യത്യാസം ആ ബക്കറ്റ് മാത്രമാണ്,” അദനന്‍ സാമി ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/AdnanSamiLive/status/1100467158340026368
ഇതിന് മുന്‍പ് ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്കിയപ്പോള് അദനന്‍ സാമി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനമറിയിച്ചിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ച് അദനന്‍ സാമി നിലവില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വ്യക്തിയാണ്.
“The Force Is With You” @narendramodi ji.🙌
Respect to @IAF_MCC ✊.#HowsTheJosh 👊#StopTerrorism 🖐#JaiHind 🇮🇳✌️ pic.twitter.com/x4RCzoPFNy— Adnan Sami (@AdnanSamiLive) February 26, 2019
Discussion about this post