മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ. മോഡലായ ശ്രീലക്ഷ്മി സതീഷിനെയാണ് RGV എക്സ് പ്ലാറ്റ്ഫോമിലൂടെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ശ്രീലക്ഷ്മിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച് കഴിഞ്ഞ ദിവസം ഇത് ആരാണെന്ന് രാം ഗോപാല്‍ വര്‍മ അന്വേഷിച്ചിരുന്നു. സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. അതിനു ശേഷമാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും പോസ്റ്റ് ചെയ്തത്. എന്നാൽ ആരാധകരും മലയാളി ട്രോളന്മാരും RGV യുടെ ഈ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവെന്‍സറും മോഡലുമായ ശ്രീലക്ഷ്മി ഇതിനിടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇൻസ്റ്റഗ്രാമിൽ അറുപത്തിമൂവായിരത്തിലധികം ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ വൈറലാകാറുണ്ട്.
Discussion about this post