ചെന്നൈ: തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷ് നായികയായ ഫർഹാനയ്‌ക്കെതിരെ വിമർശനവുമായി ഇസ്ലാമിക സംഘടനകൾ രംഗത്ത്. പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായതിന് പിന്നാലെ നടിയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. നടിയുടെ വസതിയ്ക്ക് മുമ്പിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇസ്ലാം വിരുദ്ധം എന്നാരോപിച്ചാണ് നടിയ്ക്കും അണിയറ പ്രവർത്തകർക്കും എതിരെ പ്രതിഷേധം അണപ്പൊട്ടിയത്. വിവാദങ്ങൾ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് പ്രതികരിച്ചു. ‘മതസൗഹാർദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഞങ്ങൾ സിനിമകൾ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സർക്കാർ കൃത്യമായി സെൻസർ ചെയ്ത ഫർഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ വേദനാജനകമാണ്. ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകൾ നൽകുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.’- കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post