കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്ക്. കോളേജ് അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. കറുപ്പ് മാസ്‌ക് ധരിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
കോളേജ് പ്രിൻസിപ്പാൾ ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പ് വസ്ത്രമോ മാസ്‌കോ ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. കോളേജിന്റെ ഐഡി കാർഡുമായി എത്തുന്നവർക്ക് മാത്രമാണ് ക്യാമ്പസിലേക്ക് പ്രവേശനം ഉള്ളത്. ഐഡി കാർഡില്ലാത്തവർ സംഘാടകർ നൽകുന്ന പാസ്സ് കയ്യിൽ കരുതണം.
പരിപാടിയിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബാഗുൾപ്പെടെ പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ക്യാമ്പസിന് ചുറ്റം വൻ പോലീസ് കാവലുണ്ട്. അതേസമയം കറുപ്പ് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post