കണ്ണടച്ചുതുറക്കും മുമ്പ് വയറിലെ കൊഴുപ്പ് അലിയിക്കുന്ന പൊടിക്കൈകളൊന്നും നിലവിലില്ല. എന്നാല്‍ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ മെറ്റാബോളിസം ഉണ്ടാക്കുകയും ചെയ്യുന്ന പഴച്ചാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പൈനാപ്പിള്‍ ജ്യൂസ്
എക്കാലത്തെയും വിദഗ്ധര്‍ കൊഴുപ്പു ഇല്ലാതാകാന്‍ നിര്‍ദ്ദേശിക്കുന്ന പഴച്ചാറാണിത്. കാരണം ഇതില്‍ ബ്രോമെലിന്‍ എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ നന്നായി സഹായിക്കുന്നുവെന്ന് മാത്രമല്ല ഇന്‍ഫ്‌ലമേഷനെ കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി പരോക്ഷമായി ഇവ നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായകരമാകുന്നു,
തണ്ണിമത്തന്‍ ജ്യൂസ്
വളരെ കുറച്ചു കാലോറി മാത്രമുള്ള ജ്യൂസാണിത് എന്നാല്‍ ഇതില്‍ അമിനോ ആസിഡും ആര്‍ഗ്രൈനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊഴുപ്പിനെ അലിയിക്കാന്‍ സഹായകരമാണ്.
ലെമണ്‍ ജ്യൂസ്
ലെമണ്‍ ജ്യൂസില്‍ വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്‌റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റാബോളിസത്തെ വര്‍ധിപ്പിക്കുന്നു ഒപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുകയും ചെയ്യുന്നു.
മാതള ജ്യൂസ്
ആന്റി ഓക്‌സിഡന്റുകളും പോളിഫിനോള്‍സും കൊണ്ട് സമ്പന്നമാണ് ഈ ജ്യൂസ്. ഇതും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നതും മെറ്റാബോളിസം കൂട്ടുന്നതുമാണ്
Discussion about this post