ചെന്നൈ: തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിക്ക് വിജയാശംസ നേർന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർകെ നഗറിലെ ബിജെപി സ്ഥാനാർഥിക്കാണ് സ്റ്റൈൽമന്നൻ വിജയാശംസ നേർന്നത്.
ആർകെ നഗറിലെ ബിജെപി സ്ഥാനാർഥി സംഗീതസവിധായകൻ ഇളയരാജയുടെ സഹോദരൻ ഗംഗെ അമരനാണ്. രജനികാന്തിന്റെ വസതിയിലെത്തിയ ഗംഗെ അമരന് സ്റ്റൈൽമന്നൻ വിജയാശംസ നേരുകയായിരുന്നു. ആർകെ നഗറിൽ ഗംഗെ അമരന് ദീപ ജയകുമാറും ഡിഎംകെയുടെ മരുതു ഗണേഷുമാണ് എതിരാളികൾ.
Discussion about this post