ചാരുംമൂട്: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടക്കണമെന്ന് കാട്ടി കാര്‍ യാത്രികന് പോലീസ് വക നോട്ടീസ്. എല്‍ഐസി ഏജന്റായ മാവേലിക്കര മാങ്കാംകുഴിരാധാഭവനത്തില് ഹരിദാസിനാണ് കുറത്തികാട് പോലീസ് പോസ്റ്റ് കാര്‍ഡ് വഴി വിചിത്രമായ നോട്ടീസ് അയച്ചത് .
കഴിഞ്ഞ പത്തിന് കുറത്തികാട് ഭാഗത്ത് വച്ച് KL31E 3685 നമ്പര്‍ വാഹനത്തില്‍ ഹെല്‍മെറ്റ് വയ്ക്കാതെ ഓടിച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടെന്നും ആയതിനാല്‍ ഈ കാര്‍ഡ് കിട്ടിയാലുടന്‍ കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി ഹാജരായി പിഴയടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ തന്റെ പേരിലുള്ള കാറിന്റെ നമ്പരാണ് നോട്ടീസില്‍ നല്‍കിയിട്ടുള്ളതെന്നും കുറത്തികാട് വഴി സഞ്ചരിച്ചിട്ടില്ലന്നും ഹരിദാസ് പറയുന്നു.
വികലമായ നോട്ടീസ് സംബന്ധിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് കാറുടമ ഹരിദാസ് പറഞ്ഞു.
Discussion about this post