സന: യെമനില്‍ ഷിയ മുസ്ലിം പള്ളികള്‍ ലക്ഷ്യമിട്ട് നടന്ന ചവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഭീകരസംഘടന ഏറ്റെടുത്തു. അല്‍ ഖ്വെയ്ദ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ അത് നിഷേധിച്ച് ഐസിസ് രംഗത്ത് വരുകയായിരുന്നു .ഐസിസിന്റെ നേതൃത്വത്തില്‍ യെമനിലുണ്ടാകുന്ന ആദ്യസ്ഫോടനമാണിത്.
്തേസമയം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 137 ആയി. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ സനയിലും പരിസരപ്രദേശങ്ങളിലുമുള്ള പള്ളികള്ക്കുനേരേയാണ് ആക്രമണമുണ്ടായത്. ഷിയ ഹൂത്തി വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. ആക്രമണത്തില്‍ പ്രമുഖ ഹൂത്തി പുരോഹിതന് അല്‍ മുര്‍ത്തദ കൊല്ലപ്പെട്ടിരുന്നു.
Discussion about this post