ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചു മല്‍സ്യബന്ധനം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ 54 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്ക ഉടന്‍ മോചിപ്പിക്കും. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ജയിലില്‍ കഴിയുന്ന ഇവരുടെ മോചനം സാധ്യമാക്കുന്നത്.
മാനുഷിക പരിഗണന നല്കി ഇവരെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട കോടതിയോടു നിര്‍ദേശിച്ചിട്ടുണ്ട്.. ചെന്നൈയില്‍ ശ്രീലങ്ക- തമിഴ് മല്‍സ്യത്തൊഴിലാളികള്‍ തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണു മോചന നിര്‍ദേശം.
മല്‍സ്യത്തൊഴിലാളികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ മോചിപ്പിക്കുമെന്ന് അലയന്‍സ് ഫോര്‍ റിലീസ് ഓഫ് ഇന്നസെന്റ് ഫിഷര്‍മെന്‍ നേതാവ് യു. അരുളാനന്ദം പറഞ്ഞു.
Discussion about this post