നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ സമീപനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്നായിരുന്നു ജോയി മാത്യുവിന്റെ പോസ്റ്റ്. എന്നാല്‍ ജോയ് മാത്യുവിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തി. അമ്മ യോഗത്തില്‍ പങ്കെടുത്ത് അവിടെ ഒരുവാക്കുപോലും പറയാതെ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് ഭീരുത്വമാണെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.
‘ശ്രീ. ജോയി മാത്യു, താങ്കളുടെ പോസ്റ്റ് കണ്ടു. അമ്മയുടെ യോഗത്തിന് പങ്കെടുത്ത താങ്കള്‍ അവിടെ ഒരു വാക്ക് പോലും പറയാതെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു കളിക്കുന്നത് എന്തിനാണ്. അവിടെ സംസാരിക്കാന്‍ താങ്കളുടെ മുട്ട് ഇടിച്ചോ. ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം.’ബൈജു കൊട്ടാരക്കര പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ വാര്‍ത്താ സമ്മേളനവും ‘അമ്മ’യുടെ നിലപാടുകളും സംഘടനക്കെതിരെ വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു. കൂടാതെ സംവിധായകന്‍ ആഷിഖ് അബുവും അമ്മയുടെ നിലപാടിനെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.
ആഷിക് അബുവിന്റെ പോസ്റ്റ്:
‘സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി
Discussion about this post