കൊച്ചി: കണ്ണൂരിലെ ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയുടെ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ കണ്ണൂരിലേക്കു മാറ്റിയെന്ന് സി ബി ഐ. ഇപ്രകാരം ഈ പ്രതികളെ കോടതി വിധി വരുന്നതിനു മുന്നേ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയെ അറിയ്ക്കാതെയെന്നും സി ബി ഐ പറഞ്ഞു.
കണ്ണൂരിലായാല്‍ പാര്ട്ടികാര്ക്ക് തടവുകാരെ പെട്ടെന്ന് സമീപിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധിക്കുമെന്നാണ് സി.ബി.ഐ വിലയിരുത്തല്‍.
ജയില്‍ വകുപ്പിന്റെ ഈ നടപടിക്കെതിരെ സി.ബി.ഐ കോടതിയെ സമീപിക്കും. തലശേരി കോടതിയില്‍ നിന്ന് കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാര്‍ച്ചില്‍ മാറ്റിയിരുന്നു. അതോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികളെ 15 പേരെയും എറണാകുളം സബ് ജയിലിലേക്ക് കോടതിയുടെ നിര്‍ദേശ പ്രകാരം എത്തിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികള്‍ നല്കിയ അപേക്ഷ കോടതി പരിഗണനയിലാണ്. എന്നാല്‍ കോടതി വിധി വരുന്നതിനു മുന്നേ പ്രതികളെ കണ്ണൂരിലേക്ക് മാറ്റി.
എന്നാലത് അനുവദിക്കരുതെന്ന് സിബിഐ എതിര്‍വാദം രേഖാമൂലവും നല്കി. ഇതിന്മേലെല്ലാം കോടതി തീരുമാനം എടുക്കാനിരിക്കെയാണ് അതിന് തൊട്ടുമുന്‍പ് കോടതിയെയോ അന്വേഷണ ഏജന്‍സിയായ സിബിഐയെയോ പോലും അറിയിക്കാതെ പ്രതികളുടെ ജയില്‍മാറ്റം ഉണ്ടായത്. ജയില്‍ മേധാവിയായ എഡിജിപി: ആര്. ശ്രീലേഖയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. ഇതിനെ പരസ്യമായി ന്യായീകരിക്കാനും എഡിജിപി തയാറായിരുന്നു.
കോടതിയില്‍ ഈ വിവരം ഉന്നയിക്കാനാണ് സിബി ഐ തീരുമാനം. എറണാകുളത്ത് തടവുകാരുടെ എണ്ണം കൂടുതലായതു കൊണ്ട് കതിരൂര്‍ കേസിലെ പ്രതികളെ മാറ്റിയെന്നാണ് ജയില്‍ വകുപ്പിന്റെ ന്യായം. പോരാത്തതിന് തടവുകാര്‍ക്ക് ബന്ധുക്കളെ കാണാനിത് സൗകര്യമാണ് എന്ന അസാധാരണമായ നിലപാടും ജയില്‍ ഉദ്യോഗസ്ര്‍ സ്വീകരിക്കുന്നു. നടപടിയെ ഗൗരവമായാണ് സിബിഐ കാണുന്നത്. കണ്ണൂരില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടിക്കാര്‍ക്കും ഏത് നേരത്തും പ്രതികളെ സമീപിക്കാം. അതുവഴി സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുങ്ങുമെന്ന് കോടതിയെ സിബിഐ അറിയിക്കും. പ്രതികളെ തിരികെ എറണാകുളത്തേക്ക് എത്തിക്കണമെന്നും ആവശ്യപ്പെടും.
Discussion about this post