കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ചലച്ചിത്ര താരം കലാഭവന്‍ ഷാജോണ്‍ ആലുവ സബ്ജയിലിലെത്തി.
ഇരുവരും തമ്മില്‍ പത്ത് മിനിറ്റോളം സംസാരിച്ചു. സന്ദര്‍ശന ശേഷം അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണുവാന്‍ ജയിലില്‍ എത്തിയിരുന്നു.
അതേസമയം ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Discussion about this post