ഡല്‍ഹി:നടപ്പു സാമ്പത്തിക വര്‍ഷം ആദായ നികുതി വകുപ്പിന് നികുതി അടക്കാന്‍ രേഖകള്‍ നല്കുമ്പോള് ബാങ്ക് അക്കൗണ്ടുകളും വിദേശ യാത്രകളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം.സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സസ് ആദായ നികുതി വകുപ്പിനായി ഒരുക്കിയ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ചട്ടങ്ങളിലാണ് പുതിയ നിര്‍ദേശങ്ങള്‍ പറയുന്നത്. കള്ളപ്പണം തടയുകയാണ് ഈ നിര്‍ദേശങ്ങളുടെ ലക്ഷ്യം.
ഓരോ വ്യക്തിക്കും നിലവിലുള്ള ബാങ്ക് അക്കൗണ്ട് സംബന്ധിച്ചതും നേരത്തേയുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് സംബന്ധിച്ചതുമായ വിവരങ്ങളും ബാലന്‍സ് തുകയും കൂടാതെ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, ബാങ്ക് ഐ.എഫ്.എസ്.സി കോഡ്, ജോയിന്റ് അക്കൗണ്ട് അംഗത്തിന്റെ പേര് തുടങ്ങിയ വിവരങ്ങളാണ് ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടത്. വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കില്‍ പാസ്പോര്ട് നമ്പറും, പാസ്പോര്ട് സംഘടിപ്പിച്ച സ്ഥലവും, സന്ദര്‍ശിച്ച വിദേശ രാജ്യം എന്നീ കാര്യങ്ങളും അറിയിക്കണം
Discussion about this post