മുംബൈ:സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ട്.പതിനാറു കാരിയായ സാറ ബോളിവുഡ് ഹീറോ ഷാഹിദ് കപൂറിന്റെ നായികയായി സിനിമയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാറ.
സോഷ്യല്‍ മീഡിയയുടെ പ്രിയതാരമായ സാറ, സച്ചിനും അഞ്ജലിക്കുമൊപ്പം പങ്കെടുക്കുന്ന പരിപാടികളിലൊക്കെ ശ്രദ്ധാകേന്ദ്രമായിരുന്നു.സാറയുടെ സിനിമാ പ്രവേശനം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡിന്റെ പ്രിയങ്കരിയായ ആലിയ ഭട്ടിനോടു രൂപസാദൃശ്യമുള്ള സാറ, വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണെങ്കില് നിരവധി പേരുടെ ഹൃദയം കവരാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Discussion about this post