കൊച്ചി: നടി ഉര്‍വ്വശി മദ്യപിച്ച് ലക്കുകെട്ട് തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് സ്ത്രീകള്‍ മദ്യപിക്കുന്നച് ചോദ്യം ചെയ്യുന്നതിലെ സ്ത്രി വിരുദ്ധത കൂടി ചൂണ്ടിക്കാട്ടി ചര്‍ച്ചയായത്.
മോഹന്‍ലാലിന് മദ്യപിക്കാമെങ്കില്‍ ഉര്‍വ്വശിയ്ക്ക് മദ്യപിക്കാം പത്മരാജനും ഭരതനും, ജോണും മദ്യപിക്കുമ്പോള്‍ അവരുടെ പ്രതിഭ ഉണരുകയും, ഉര്‍വ്വശിയും, കവിയൂര്‍ പൊന്നമ്മയുടെ മദ്യപിയ്ക്കുമ്പോള്‍ ആര്‍ഷ ഭാരത സംസ്ക്കാരം തര്ന്നടിയുകയും ചെയ്യുന്നതെന്തു കൊണ്ടാണെന്നാണ് ഒരു വനിത മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
ഇതിനിടെ ഉര്‍വ്വശി മദ്യപിച്ചിരുന്നുവെങ്കില്‍ അവരെ പൊതുപരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉര്‍വ്വശിയ്ക്ക് പിന്തുണയുമായി സിന്ധു ജോയിയും രംഗത്തെത്തി.
അമിതമായ മദ്യപാനം വിഷാദത്തിന്റെയും ഉത്കണ്ഠയുടെയുമൊക്കെ ബാക്കിപത്രമാണ്. ഓരോ വ്യക്തിക്കും അവരുടേതായ നിരവധി പ്രശ്നങ്ങളുണ്ടാകും. ഇത്തരക്കാരെ ആക്ഷേപിക്കുന്നതിന് പകരം അവര്‍ക്ക് ആവശ്യമായ പിന്തുണ തയ്യാറാകണമെന്നും സിന്ധു ജോയ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സിന്ധു ജോയിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
‘ഒരു നടി പൊതു ചടങ്ങില്‍ മദ്യപിച്ചെത്തിയ വാര്‍ത്ത! സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപരൂപത്തില്‍ നിറഞ്ഞാടുകയാണ്. നടി അമിതമായി മദ്യപിച്ചു എന്ന് ബോധ്യപെട്ടാല്‍ അവരെ ആ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താമായിരുന്നു .അമിതമായ മദ്യപാനം വിഷാദത്തിന്ടെയും ഉത്കണ്ഠയുടെയും ഒക്കെ ബാക്കിപത്രമാണ്. മാനസിക പിരിമുറുക്കങ്ങള്‍ തരണം ചെയ്യാന്‍ ചെറുതായി ആരംഭിക്കുന്ന ഉപഭോഗമാണ് ഒരു മുഴു മദ്യപാനിയെ സൃഷ്ടിക്കുന്നത്.
ഓരോ വ്യക്തികള്‍ക്കും അവരുടെതായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. നമ്മുടെ കുടുംബത്തിലെ ഒരു അംഗ നമ്മളവരെ പരിഹസിക്കുമായിരുന്നോ? ഇത്തരക്കാരെ ആക്ഷേപിക്കുന്നതിന്പകരം അവര്‍ക്ക് ആവശ്യമായ പിന്തുണയും സാന്ത്വനവും നല്കാന് നാം തയ്യാറാകണം തിരിച്ചറിവും മാനസികാരോഗ്യ സാക്ഷരതയും നാം എന്നാണ് നേടിയെ?
N.B I am Completely against Liquor Consumption .My position on this stand is fairly sPychological not Political .I am a ‘Counselling sPychology’ Student.I like to hold up sPychological fitness
Discussion about this post