ബിഎസ്എന്‍എല്ലിന്റെ ലാന്‍ഡ് ഫോണുകള്‍ വഴി ഇന്ന് മുതല്‍ രാത്രി വിളികള്‍ സൗജന്യമാകും. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് സൗജന്യമായി വിളിയ്ക്കാനാകുക. സ്വകാര്യ നെറ്റ്വര്ക്കുകളുമായുളള കിടമത്സരത്തില്‍ ലാന്‍ഡ് ഫോണുകളുടെ നഷ്ടപ്പെട്ട കുത്തക തിരികെ പിടിക്കാനാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പദ്ധതിയുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്.
ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളുടെ ജനപ്രീതി വലിയ തോതില്‍ ഇടിഞ്ഞിരുന്നു. നിരവധി പേര് ലാന്‍ഡ് ഫോണ്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു. ഇതിനെ മറികടക്കാനാണ് രാത്രി വിളികള്‍ സൗജന്യമാക്കിക്കൊണ്ടുളള പുതിയ പദ്ധതി. ഇതനുസരിച്ച് ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണില്‍ നിന്ന് രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ഏഴ് മണി വരെ രാജ്യത്തെ ഏത് മൊബൈല്‍, ലാന്‍ഡ് ലൈന്‍ നമ്പറിലേക്കും സൗജന്യമായി വിളിയ്ക്കാം. ബിഎസ്എന്‍എല്ലിന്റെ ജനറല്‍, സ്പെഷ്യല്‍ ഉള്‍പ്പടെ എല്ലാ പ്രധാനകോംബോ പ്ലാനുകളിലും ഈ സേവനം ലഭിക്കും.
നിലവിലെ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളില്‍ 62 ശതമാനവും ബിഎസ്എന്എല്ലിനൊപ്പമാണ്.
ഇന്ന് മുതല്‍ റോമിംഗ് നിരക്കുകളും കുറയും ലോക്കല്‍ ഔട്ട് ഗോയിംഗ് റോമിംഗ് കോളുകളുടെ നിരക്ക് ഒരു രൂപയില്‍ നിന്ന് എണ്‍പത് പൈസയായി കുറയും. റോമിംഗിലുളള ഔട്ട് ഗോയിംഗ് എസ്ടിഡി കോളുകള്‍ ഒരു രൂപ അന്‍പത് പൈസയില്‍ നിന്ന് ഒരു രൂപ പതിനഞ്ച് പൈസയാകും. റോമിംഗ് വേളയിലുള്ള ഇന്‍കമിങ് കോളുകളുടെ നിരക്ക് മിനിറ്റിന് 75 പൈസയില്‍ നിന്ന് 45 പൈസയായി കുറച്ചിട്ടുണ്ട്.
Discussion about this post