ആഗ്രയിലെ എട്മാഡ്പൂര് ടൗണിലെ ബി.ജെ.പി എം.എല്‍.എ രാം പ്രതാപ് സിംഗിനെ ബലാത്സംഗക്കേസില്‍ കുടുക്കാന്‍ വേണ്ടി ഗുഢാലോചന നടത്തിയെന്ന പേരില്‍ ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുള്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും ആഗ്രാ സിറ്റി പ്രസിഡന്റുമായ മുഹമ്മദ് ഇദ്രിസിനെതിരെ എഫ്.ഐ.ആര്. ഇദ്രിസും ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ബന്ധുവും മറ്റ് എ.ഐ.എം.ഐ.എം നേതാക്കളും ചില മാധ്യമ പ്രവര്‍ത്തകരും നടത്തിയ സംഭാഷണമാണ് ഓഡിയോ രുപത്തിലുള്ളത്.
എഫ്.ഐ.ആര് അനുസരിച്ച് ഇവര്‍ സ്ഥലത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു. ഇതിനായി ഇവര്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പോസ്റ്ററുകളും മറ്റും തയ്യാറാക്കി ബി.ജെ.പിക്കെതിരെ ജനവികാരം ഉണര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഐ.പി.സി സെക്ഷന്‍ 153എ, 384, 124എ, 506, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
49 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പില്‍ ഇവര്‍ ഈ സംഭവം ഉന്നാവോ പോലെ ഒരു പ്രമാദ വിഷയമാക്കി മാറ്റുവാന്‍ വേണ്ടി സംസാരിക്കുന്നുണ്ട്. ഇതിനായി ഫണ്ട് പിരിക്കാനും പത്ര സമ്മേളനം വിളിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതുകൂടാതെ ഇരയുടെ ഒരു സ്വകാര്യ വൈദ്യപരിശോധന നടത്താനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ബലാത്സംഗം സ്ഥലത്ത് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പല തവണ മൊഴി മാറ്റി പറഞ്ഞിട്ടുണ്ട്.
Discussion about this post