ജമ്മു കശ്മീരിലെ ഉറിയില്‍ 9 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് വീട്ടംഗങ്ങളുള്പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയും രണ്ടാം സഹോദരനുമുള്പ്പെടും.
ഓഗസ്റ്റ് 23 മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം ബാരമുള്ള ജില്ലയിലെ ഒരു വനപ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് പരാതി അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ തനിക്ക് തന്റെ ഭര്‍ത്താവ് രണ്ടാമത്തെ ഭാര്യയുടെ കൂടെയും അവരുടെ മകളുടെ കൂടെയും സമയം ചിലവഴിക്കുന്നതില്‍ വിരോധമുണ്ടായിരുന്നുവെന്ന് പിടിയിലായ സ്ത്രീ പറഞ്ഞു. ഇത് മൂലം പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു രണ്ടാനമ്മയുടെ പദ്ധതി. ഇതിനായി ഇവര്‍ പെണ്‍കുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് 14 വയസ്സുള്ള രണ്ടാം സഹോദരനും കൂട്ടുകാരും ചേര്‍ന്ന് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
ശേഷം രണ്ടാനമ്മ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അതേസമയം രണ്ടാം സഹോദരന് പെണ്‍കുട്ടിയുടെ തലയില്‍ കോടാലി കൊണ്ട് വെട്ടുകയുമുണ്ടായി. കൂടാതെ സഹോദരന്റെ സുഹൃത്ത് പെണ്‍കുട്ടിയുടെ കണ്ണുകള്‍ കത്തി കൊണ്ട് ചൂഴ്ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തു.
മൃതദേഹം അടുത്തുള്ള ഒരു പൊന്തക്കാട്ടില്‍ മറവ് ചെയ്യുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും മറ്റും സംഭവസ്ഥലത്ത് നിന്നും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
Discussion about this post