രാഷ്ട്രീയത്തില്‍ ചേരാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബോളിവുഡ് നടന് ആമീര്‍ ഖാന്. താന്‍ രാഷ്ട്രീയത്തില്‍ ചേരാനാഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക എന്നത് തന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തന്റെ സിനിമകളിലൂടെ കൂടുതല്‍ സ്വാധീന ചെലുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ഗ്ഗാത്മക ശക്തിയുള്ള ഒരാളാണ് ഞാന്‍. രാഷ്ട്രീയം എന്റെ കാര്യമല്ല. എനിക്ക് ആള്‍ക്കാരെ രസിപ്പിക്കാനാണ് താല്പര്യം,’ ആമീര്‍ പറഞ്ഞു.
ആമീര്‍ തന്റെ ‘പാനി ഫൗണ്ടേഷന്’ എന്ന സംഘടനയിലൂടെ മഹാരാഷ്ട്രയിലെ ജലത്തിന്റെ പ്രശ്നത്തിന് വേണ്ടി പ്രവര്‍ത്തിച്ച് വരികയാണ്. ജലത്തിന്റെ അഭാവം പരിഹരിക്കാന്‍ ജനങ്ങള്‍ പ്രശ്നം പരിഹരിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആമീര്‍ ഖാന്റെ അടുത്ത ചിത്രം ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ ആണ്. ഈ ചിത്രത്തില്‍ ആമീര്‍ ഖാന് പുറമെ അമിതാഭ് ബച്ചനുമുണ്ട്.
Discussion about this post