ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റപരമ്പരയ്ക്ക് ഇറങ്ങിയ പ്രിഥ്വി ഷാ തന്നെയാണ് രണ്ടാംമത്സരത്തിലും റെക്കോര്‍ഡ്കള്‍ സ്വന്തംപേരില്‍ ചേര്‍ത്തത് . രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിജയ റണ്‍ നേടിയതോടെ ഇന്ത്യയ്ക്കായി വിജയ റണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി സ്വന്തമാക്കി .
ബൗന്‍ഡറി നേടിയാണ് ഷാ ഇന്ത്യയ്ക്ക് വേണ്ടി പത്ത് വിക്കറ്റ് ജയം നേടിക്കൊടുത്തത് . ഇതോടു കൂടിയാണ് വിജയ റണ്‍ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഷായുടെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടത് .
ഈ റെക്കോര്‍ഡില്‍ മുന്നില്‍ നില്ക്കുന്ന പാറ്റ് കുമ്മിന്‍സണ്‍ 18 വര്‍ഷവും 198 ദിവസവും പ്രായമുള്ളപ്പോള്‍ ഓസിസിന് വേണ്ടി നേടിയ വിജയറണ്‍ ആണ് . ഷായുടെത് 18 വര്‍ഷവും 339 ദിവസവുമാണ് .
സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പരയെന്ന വിജയമാണ് ഇന്ത്യ നേടിയത് .കണക്കില്‍ ഓസ്ട്രലിയക്ക് ഒപ്പമാണ് ഇനി ഇന്ത്യയുടെ സ്ഥാനം . ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റ് വിജയത്തില്‍ നേടുന്ന ഏഴാമത്തെ വിജയവും . അവസാനമായി 2009 ലായിരുന്നു ഇന്ത്യ ന്യൂസ്ലാന്ഡ്നെതിരെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയത് .
രണ്ടാം മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് യാദവും റെക്കോര്‍ഡ്കള്‍ കരസ്ഥമാക്കി . ഇന്ത്യന്‍ പിച്ചില്‍ പത്ത് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഉമേഷ് യാദവ് . കപില്‍ ദേവും , ജവഗല്‍ ശ്രീനാഥ്മാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍ . ടെസ്റ്റില്‍ നാല് പന്തിനിടയില്‍ മൂന്ന് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ തരമാകാനും ഉമേഷിന് സാധിച്ചു . 1981 ല്‍ രവി ശാസ്ത്രിയും , 1985 ല്‍ കപില്‍ ദേവുമാണ് ഈ പട്ടികയില്‍ സ്ഥാനം നേടിയത് .
Discussion about this post