ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ഐ.എസ്.ആര്.ഓ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍ നിന്നും ഇന്ന് രാവിലെ 09:58നായിരുന്നു വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വി-സി43 എന്ന റോക്കറ്റിലൂടെയായിരുന്നു വിക്ഷേപണം നടന്നത്.
അന്തരീക്ഷത്തെ നിരീക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പഠിക്കാനും ഭൂമിയുടെ വൈദ്യുതകാന്ത ശക്തിയെപ്പറ്റി പഠിക്കാനും ഹൈസിസിന് സാധിക്കും. ഈ വിവരങ്ങള്‍ കാര്‍ഷിക മേഖലയ്ക്കും വനപ്രദേശങ്ങള്‍ക്കും മറ്റ് ഉപകാരപ്പെടുന്നതായിരിക്കും. 380 കിലോഗ്രാം ഭാരമാണ് ഹൈസിസ് സാറ്റലൈറ്റിനുള്ളത്. ഭൂമിയുടെ പ്രതലത്തില്‍ 636 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക. ഹൈസിസിന്റെ ദൗത്യം 2023ലായിരിക്കും അവസാനിക്കുന്നത്.
ഹൈസിസ് വിക്ഷേപിക്കുന്നതിന്റെ കൂടെ മറ്റ് രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവും വിക്ഷേപിച്ചു. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും 504 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരിക്കും വിക്ഷേപിക്കുക.
Discussion about this post