ഐ.എസ്.ആര്.ഓയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02:08ന് ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നുമായിരുന്നു വിക്ഷേപണം നടന്നത്. ഏരിയാനെ സ്പേസ് കമ്പനിയുടെ റോക്കറ്റായ ഏരിയാനെ-5 ആണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ചത്. വിക്ഷേപണത്തിന് 29 മിനിറ്റുകള്‍ക്ക് ശേഷമാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്.
5,854 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. രാജ്യത്തെ ഇന്‍ര്‍നെറ്റ് സേവനത്തിന്റെ വേഗത കൂട്ടാന്‍ ജിസാറ്റ് 11ന് സാധിക്കും. വിക്ഷേപണത്തിന് ശേഷം ഏരിയാനെ സ്പേസ് കമ്പനിയുടെ മേധാവി സ്റ്റീഫന്‍ ഇസ്രായേല്‍ ഐ.എസ്.ആര്.ഓ ചെയര്മാന് കെ.ശിവനെ അഭിനന്ദിച്ചു. 1991 മുതലാണ് ഏരിയാനെ സ്പേസ് കമ്പനി ഐ.എസ്.ആര്.ഓയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ഇന്നത്തെ വിക്ഷേപണം അതിന്റെ കരുത്ത് വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജിസാറ്റിന്റെ കാലാവധി 15 കൊല്ലമാണ്.
അതേസമയം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്.ഓയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഈ ഉപഗ്രഹമുപയോഗിച്ച് രാജ്യത്ത് വിദൂര പ്രദേശങ്ങള്‍ ബന്ധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Update #4#ISROMissions
Here's the video of #Ariane5 VA-246 lift off from Kourou Launch Base early today morning carrying India's #GSAT11 and South Korea’s GEO-KOMPSAT-2A satellites, as scheduled.
Video: @Arianespace pic.twitter.com/h0gjApbHHd
— ISRO (@isro) December 5, 2018
A major milestone for our space programme, which will transform the lives of crores of Indians by connecting remote areas!
Congrats to @isro for the successful launch of GSAT-11, which is the heaviest, largest and most-advanced high throughput communication satellite of India.
— Narendra Modi (@narendramodi) December 5, 2018
India is proud of our scientists, who keep innovating and setting high standards of scale, achievements and succcess. Their remarkable work inspires every Indian. @isro
— Narendra Modi (@narendramodi) December 5, 2018
Discussion about this post