അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടത്തുന്ന യോഗാഭ്യാസ പരിപാടിയില്‍ ശ്ലോകങ്ങള്‍ ഉരുവിടുന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ശ്ലോകങ്ങള്‍ക്കു പകരം മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. ശ്ലോകങ്ങള്‍ ഉരുവിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനം.
യോഗയെ എതിര്‍ക്കുന്നവര്‍ മനുഷ്യസമൂഹത്തിന്റെ ശത്രക്കളാണെന്നും യോഗയുമ മതവുമായി ബന്ധമില്ല എന്നും ശ്രാപദ് നായികുമായി കൂടിക്കാഴ്ച നടത്തിയ ഒരു വിഭാഗം മുസ്ലീം സംഘടനകളുടെ നോതാക്കള്‍ അറിയിച്ചിരുന്നു.
യോഗ നിസ്ക്കാരം പോലെ തന്നെയാണെന്നും മതപരമായി അതില്‍ യാതൊന്നും ഇല്ല എന്നും ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം മതപാഠശാലയായ ദാരുല്‍ ഉലൂം ദിയോബന്ധ് അഭിപ്രായപ്പെട്ടിരുന്നു. നിസ്ക്കാര സമയത്തെ ശാരീരിക ചലനങ്ങള്‍ യോഗയോട് സാമ്യമുള്ളതാണ്. യോഗയെ ഒരു വിധത്തിലും എതിര്‍ക്കുന്നില്ല എന്നും സെമിനാരിയുടെ പിആര്‍ഒ ദാരുല്‍ ഉലൂം അഷറഫ് ഉസ്മാനി പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങള്‍ നല്കി മുസ്ലീം സമുദായത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. യോഗയെ ഒരു വ്യായാമ മുറ എന്ന നിലയില്‍ എതിര്‍ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക വിശ്വാസങ്ങളേയും സംഘടനകളേയും എതിര്‍ത്താല്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനു യോജിച്ചവരാകു എന്നാണ് ചിലരുടെ മനോഭാവം. എന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും വിവിധ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ ഇവിടെ സമാധാനത്തിലാണ് കഴിയുന്നതെന്നും അവര്‍ മനസ്സിലാക്കണം. ഇത്തരക്കാര്ക്കെത്രെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post