അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതും ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് പിന്‍വലിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയുടെ ഭാഗമാണെങ്കിലും പ്രധാന വിഷയങ്ങളുടെ ഭാഗമല്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. നിലവില്‍ വികസനത്തിനും മികച്ച ഭരണവും കാഴ്ചവയ്ക്കുന്നതിനുമാണ് ഈന്നല്‍ നല്‍കുന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുക, സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാനപ്പെട്ടവയെന്നും ഗൗഡ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുമായി ചര്‍ച്ച നടത്തും. അതിന് ശേഷമേ തീരുമാനം എടുക്കു.ജമ്മു കാശ്മീരില്‍ പി.ഡി.പിയുമായി ഭരണം പങ്കിടുന്ന സാഹചര്യത്തില്‍ 370ാം വകുപ്പ് പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കും. ഇത്തരം കാര്യങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാനാവില്ലെന്നും ഗൗഡ പറഞ്ഞു.
Discussion about this post