സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഉപയോക്താക്കളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന പുതിയ തട്ടിപ്പുകളും രംഗത്ത് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുകയാണ് . അതില്‍ ഒന്നാണ് വാട്സ്ആപ്പ് ഗോള്‍ഡ്.
നിലവില്‍ നിങ്ങള്‍ക്ക് വാട്സ്ആപ്പില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ ( വാട്സ് ആപ്പ് ഗോള്‍ഡ്) ലഭ്യമാകുമെന്നാണ് വാഗ്ദാനം . ഇത്തരം സന്ദേശങ്ങള്‍ പല ഗ്രൂപ്പുകളിലും , എസ്.എം.എസ് ആയിട്ട് വരെ ലഭിക്കുന്നുണ്ട് . എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ വാട്സ്ആപ്പ് ലഭിക്കുവാന്‍ അപ്ഡേറ്റ് ചെയ്യൂ എന്നൊരു സന്ദേശവും അതില്‍ ഒരു ലിങ്കുമാണ് ലഭിക്കുക . ഇത്തരം ലിങ്കില്‍ നിങ്ങള്‍ കയറുന്നത് വഴി എത്തി ചേരുന്നത് നിരവധി വൈറസുകള്‍ അടങ്ങിയ പേജിലേക്ക് ആയിരിക്കും .
ഇത്തരം പേജില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന വൈറസ് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുക എന്നതിന് പുറമേ ഫോണിന്റെ പ്രവര്‍ത്തനക്ഷമത ഇല്ലാതെയാക്കുകയും ചെയ്തേക്കാം . ഇത്തരം സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണ് എങ്കില്‍ ഉടനടി നീക്കം ചെയ്യാനാണ് കമ്പനി നല്കുന്ന നിര്‍ദ്ദേശം .
Discussion about this post