പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കായികലോകത്തും പാക്കിസ്ഥാനെ വരിഞ്ഞുകെട്ടാന്‍ തയ്യാറെടുത്ത് ഇന്ത്യ . ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയ്ക്ക് കത്ത് നല്‍കും . സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സാണ് ശശാങ്ക് മനോഹറിന് കത്ത് തയ്യാറാക്കിയത് .
മത്സരത്തില്‍ നിന്നും പാക്കിസ്ഥാനെ വിലക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ നിന്നും പിന്മാറുമെന്ന് ബിസിസിഐ ഐസിസിയെ അറിയിക്കും . ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത സി.ഒ.എ ചെയര്മാന് വിനോദ് റായ് തീരുമാനം എടുക്കുന്നതോടെ ലഭിക്കും . നിയമപരമായി ഐസിസിയെ സമീപിക്കുന്നതില്‍ കാര്യമുണ്ടോ എന്ന പരിശോധനയിലാണ് ബിസിസിഐ . അനുകൂല നിലപാട് ഐസിസിയില്‍ നിന്നുമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് ബിസിസിഐ കടക്കുമെന്നാണ് സൂചന .
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ചൂണ്ടിക്കാണിച്ചാണ് ലോകകപ്പ് മത്സരത്തില്‍ നിന്നും പാക്കിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു .
മാഞ്ചസ്റ്ററിലാണ് ജൂണ്‍ 16 ന് പരമ്പരാഗത വൈരികളായ ഇന്ത്യ – പാക്കിസ്ഥാന് മത്സരം നടക്കുന്നത് . ലോകക്രിക്കറ്റിലെ മികച്ച ടീമായ ഇന്ത്യ ലോകകപ്പില്‍ നിന്നും പിന്മാറാന് തീരുമാനമെടുത്താല്‍ അത് മറ്റൊരു ചരിത്രനീക്കമായി രേഖപ്പെടുത്തും .
Discussion about this post