മേജര്‍ രവി ചിത്രം പിക്കറ്റ് -43 യെ പുകഴ്ത്തി മോഹന്‍ലാല്‍. പിക്കറ്റ് -43 ഒരു പട്ടാളക്കാരന്റെ വ്യക്തിജീവിതത്തിന്റെ വെള്ളിത്തിരയിലെ ഉള്ക്കാഴ്ചയാണെന്ന് മോഹന്‍ലാല്‍ വിലയിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാലിന്റെ വിലയിരുത്തല്‍.
ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്താണ് ലാല്‍ കമന്റ് ഇട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തില്‍ പൃഥിരാജ് അഭിനയിച്ച കഥാപാത്രത്തിനായി മേജര്‍ രവി കാസ്റ്റ് ചെയ്തത് മോഹന്‍ലാലിനെ ആയിരുന്നു. പിനന്ീട് കഥാപാത്രത്തിന് അനുയോജ്യമല്ല തന്റെ പ്രായമെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് മേജര്‍ രവി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നായകനായി പൃഥിരാജിനെ നിര്‍ദ്ദേശിച്ചതും മോഹന്‍ലാലായിരുന്നു.
Discussion about this post