ഇന്ത്യ-ഇഗ്ലണ്ട് ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി..ഗുവാഹട്ടിയില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
23 റണ്‍സെടുത്ത ശിഖ പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ഹര്ലിന് ഡിയോള്‍ (8), സ്മൃതി മന്ഥാന (2), ജമീമ റോഡ്രിഗസ് (2), മിതാലി രാജ് (7) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ദീപ്തി ശര്‍മ (22) പുറത്താവാതെ നിന്നു. വേദ കൃഷ്ണമൂര്‍ത്തി (15), അരുന്ധതി റെഡ്ഡി (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ലിന്‍സെ സ്മിത്തും കാതറിന് ബ്രൂന്റും ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തെ ഇംഗ്ലണ്ടിനായി ടമ്മി ബ്യൂമോന്റ് (62), ഹെതര്‍ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്നിവരാണ് തിളങ്ങിയത്. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ വ്യാറ്റ്- ബ്യൂമോന്റ് സഖ്യം 89 റണ്‍സടിച്ചു. പൂനം പാണ്ഡേയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. പിന്നാലെ നതാലി സ്കിവറേയും (4) പൂനം മടക്കി. എന്നാല്‍ ബ്യൂമോന്റ്- നൈറ്റ് സഖ്യം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെക്കിച്ചു.
Discussion about this post