പ്രശസ്ത ടെലിവിഷന്‍ നിര്‍മ്മാതാവ് സൗരഭ് തിവാരി ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആശിഷ് ഷേലാരും, ഉപാധ്യക്ഷന്‍ പൂനം ധില്ലോണും, ബി.ജെ.പി വക്താവ് തുഹിന്‍ സിന്‍ഹയും പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു സൗരഭ് തിവാരി ബി.ജി.പിയില്‍ ചേര്‍ന്നത്.
താന്‍ ബി.ജെ.പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിലേക്കുള്ള സൗരഭ് തിവാരിയുടെ വരവ് വിനോദ രംഗത്തും, ടെലിവിഷന്‍, സിനിമാ രംഗത്തും ബി.ജെ.പിയുടെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് ആശിഷ് ഷേലര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്ര നിര്‍മ്മാണത്തിന് വേണ്ടി എല്ലാ മേഖലയിലുള്ളവരും രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദശകങ്ങളായി സൗരഭ് തിവാരി ടെലിവിഷന്‍ നിര്‍മ്മാണ രംഗത്തുണ്ട്. വൈകം 18 എന്ന ടെലിവിഷന്‍ കമ്പനിക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ‘മധുബാല’, ‘മാഹെക്’, ‘രംഗ്രസിയ’, ‘കൃഷ്ണ ചലി ലണ്ടന്‍’ എന്നീ ടെലിവിഷന്‍ പരിപാടികള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
Discussion about this post