ഇന്ത്യയിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായ അയോധ്യാ വിഷയത്തെ ആസ്പദമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. ഫ്ളോറിടക്കാരനായ രാജ് അമിത് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്. ഹിന്ദി ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായകന് വിക്ടര്‍ ബാനര്ജിയാ്ണ്.
കുമാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അണ്‍ഫ്രീഡം ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കം അംഗീകരിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വവര്‍ഗ്ഗ പ്രേമികള്‍ തമ്മിലുള്ള ബന്ധം കാണിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിരോധനവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നു വരികയാണ്.
1992ലെ അയോധ്യാ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഷേയ്ക്സ്പീരിയന്‍ നാടകമാണ് അടുത്ത ചിത്രമെന്ന് കുമാര്‍ പറഞ്ഞു. ഷേയ്ക്സ്പപിയര് സ്ഥിരമായി കൈകാര്യം ചെയ്തിരുന്ന പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. യഥാര്‍ത്ഥ രാമലീലയാണ് ചിത്രതതില്‍ ഉള്‍പ്പെടുത്തുന്നതെന്നും ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം ചിത്രത്തിലുണാടകുമെന്നും കുമാര്‍ അറിയിച്ചു. എന്നാല്‍ ചിത്രീകരണം അയോധ്യയിലാകുമോ എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടില്ല.
ഇന്ത്യയുടെ കഥ ഈ ചിത്രത്തിലൂടെ വീണ്ടും പറയാനാണ് ഉദ്ദേശിക്കുന്നത്. അധികാരത്തിനും രാഷ്ട്രീയതതിനും ഭൂമിക്കും സ്ത്രീക്കും വേണ്ബി നടക്കുന്ന പോരാട്ടമാണ് ചലച്ചിത്രത്തിന്റെ പ്രമേയം. ഒരു സാങ്കല്പിക കഥയാണെങ്കില്‍ക്കൂടി സമകാലീന സമുഹത്തിലെ ചില സത്യങ്ങള്‍ അതില്‍ ഉള്‍പ്പെടുമെന്നും കുമാര്‍ പറഞ്ഞു.
Discussion about this post