സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലേലം ടൂവില്‍ തന്റെ മകനും അഭിനയിക്കുന്നതായി സുരേഷ് ഗോപി.ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
ആനക്കാട്ടില്‍ ചാക്കോച്ചി ആയി തന്നെയാണ് സുരേഷ് ഗോപി വേഷമിടുന്നത്. അതേസമയം ചാക്കോച്ചിയുടെ മകനായ ‘കൊച്ചു ചാക്കോച്ചി’ ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക.
ലേലത്തിന്റെ രണ്ടാം ഭാഗം നിതിന്‍ രഞ്ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുകയാണ്.
ഗോകുലിന്റെ ചെറുപ്പം മുതലുളള ആഗ്രഹമാണ് ഈ വേഷം. കുട്ടി ആയിരുന്നപ്പോള്‍ അവന് സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,’ സുരേഷ് ഗോപി പറഞ്ഞു.
Discussion about this post